കേരള മാരിടൈം ബോർഡിന്റെ 17 ഓഫീസുകളിലും ഇ- ഓഫീസ് സംവിധാനം നടപ്പിലാക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് (മെയ്‌ 25) രാവിലെ 11.30ന് തുറമുഖ- പുരാവസ്തു- പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ നിർവഹിക്കും. വലിയതുറയിലെ കേരള മാരിടൈം ബോർഡിന്റെ ആസ്ഥാന മന്ദിരത്തിൽ നടക്കുന്ന ചടങ്ങിൽ ചെയർമാൻ എൻ.ശിവശങ്കരപ്പിള്ള, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ടി. പി സലിം കുമാർ, പഞ്ചായത്ത് ഡയറക്ടർ എച്ച്.ദിനേശൻ തുടങ്ങിയവർ സംബന്ധിക്കും.