ദേശീയ സാങ്കേതിക ദിനം 2022 ആഘോഷങ്ങളുമായി ബന്ധപ്പെട്ട് എ പി ജെ അബ്ദുൾ കലാം ടെക്‌നോളജിക്കൽ യൂണിവേഴ്‌സിറ്റിയുമായി ചേർന്ന് കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ കേരളത്തിലെ എൻജിനീയറിങ് കോളേജ് വിദ്യാർഥികൾക്കായി ഡിസൈനത്തോൺ മത്സരം സംഘടിപ്പിക്കുന്നു. കാർബൺ ന്യൂട്രൽ എൻജിനീയറിങ് ഡിസൈൻസ്, ബയോ ഇൻസ്പയേർഡ് എൻജിനീയറിങ് ഡിസൈൻസ് എന്നീ വിഷയങ്ങളിൽ ആണ് മത്സരം. മത്സരത്തിന്റെ വിശദ വിവരങ്ങൾ www.kscste.kerala.gov.in ൽ ലഭിക്കും.