ജില്ലയിലെ സ്‌കൂള്‍ ഉച്ചഭക്ഷണ പാചക തൊഴിലാളികള്‍ക്കായി സംസ്ഥാന ഭക്ഷ്യ കമ്മീഷന്‍ പൊതുവിതരണ വകപ്പിന്റെ സഹകരണത്തോടെ കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍ ഹാളില്‍ ഏകദിന പരിശീലനം സംഘടിപ്പിച്ചു. ഭക്ഷ്യ കമ്മീഷന്‍ അംഗം എം. വിജയലക്ഷ്മി ഉദ്ഘാടനം ചെയ്തു. ജില്ലാ സപ്ലൈ ഓഫീസര്‍ പി.വി. ജയപ്രകാശ്, അസി. താലൂക്ക് സപ്ലൈ ഓഫീസര്‍ ഇ.എസ്. ബെന്നി, എഫ്.സി.ഐ.ക്വാളിറ്റി കണ്‍ട്രോളര്‍ ബേസില്‍. വി. ജോസ്, റേഷനിംഗ് ഇന്‍സ്പെക്ടര്‍ രാജേന്ദ്രപ്രസാദ്, ബിനുരാജ്, ജോര്‍ജ്ജ് കോര, ഹെഡ് മാസ്റ്റര്‍ കെ.അനില്‍ എന്നിവര്‍ സംസാരിച്ചു.