മഴക്കാല മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന്റെ ഭാഗമായി ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ കളക്ട്രേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ഏകദിന പരിശീലനം സംഘടിപ്പിച്ചു. വൈത്തിരി താലൂക്കിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സെക്രട്ടറിമാര്‍ക്കും വില്ലേജ് ഓഫീസര്‍മാര്‍ക്കുമാണ് പരിശീലനം സംഘടിപ്പിച്ചത്. ഏകദിന പരിശീലനം എ. ഡി. എം. എന്‍. ഐ. ഷാജു ഉദ്ഘാടനം ചെയ്തു. വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ സ്വീകരിക്കേണ്ട മുന്‍കരുതല്‍ നടപടികളെക്കുറിച്ചും ബന്ധപ്പെട്ട വിഷയങ്ങളെക്കുറിച്ചും ഡി.ഡി.എം.എ കണ്‍സള്‍ട്ടന്റ് ഡോ. അഖില്‍ദേവ് കരുണാകരന്‍, ഹസാര്‍ഡ് അനലിസ്റ്റ് അരുണ്‍ ജോര്‍ജ്, ഡി.എം.പ്ലാന്‍ കോര്‍ഡിനേറ്റര്‍ ഡോ. പി.വി ബേസില്‍, ഡി.ഇ.ഒ.സി. കോര്‍ഡിനേറ്റര്‍ ഷാജി.പി.മാത്യു, ജൂനിയര്‍ സൂപ്രണ്ട് ജോയ് തോമസ് തുടങ്ങിയവര്‍ ക്ലാസെടുത്തു
