സംസ്ഥാന കർഷക കടാശ്വാസ കമ്മിഷൻ ജൂൺ ഏഴ്, എട്ട്, ഒമ്പത് തീയതികളിൽ തിരുവനന്തപുരം ജില്ലയിൽ സിറ്റിംഗ് നടത്തും. കമ്മിഷൻ ആസ്ഥാനത്തു നടക്കുന്ന സിറ്റിംഗിൽ ചെയർമാൻ ജസ്റ്റിസ് (റിട്ട.) കെ. അബ്രഹാം മാത്യുവും കമ്മിഷൻ അംഗങ്ങളും പങ്കെടുക്കും.
രാവിലെ 9.30 മുതൽ സിറ്റിംഗ് ആരംഭിക്കും. ഹിയറിങിന് ഹാജരാകുവാൻ നോട്ടീസ് ലഭിച്ചവർ ബന്ധപ്പെട്ട ധനകാര്യ സ്ഥാപനവുമായി ബന്ധപ്പെട്ട് ബാങ്ക് നൽകുന്ന വായ്പാ വിവരങ്ങളിൽ എന്തെങ്കിലും തർക്കം ഉണ്ടെങ്കിൽ ആവശ്യപ്പെട്ട രേഖകൾ സഹിതം കൃത്യ സമയത്ത് ഹാജരാകണം.