ലോക പുകയില വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് വിമുക്തി ലഹരി വര്‍ജ്ജന മിഷന്റെ ഭാഗമായി ദേവികുളം ജനമൈത്രി എക്സൈസിന്റെ നേതൃത്വത്തില്‍ അടിമാലി ഗ്രാമപഞ്ചായത്തിലെ കുതിരയളക്കുടിയില്‍ ലഹരിവിരുദ്ധ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി അടിമാലി മോണിംഗ് സ്റ്റാര്‍ ആശുപത്രിയുടെ നേതൃത്വത്തില്‍ മെഡിക്കല്‍ ക്യാമ്പും ആയിരമേക്കര്‍ സമന്വയ കൗണ്‍സിലിംഗ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ ലഹരി മോചന കൗണ്‍സലിംഗ്, ലഹരി വിരുദ്ധ സെമിനാര്‍ എന്നിവയും സംഘടിപ്പിച്ചു. ഇടുക്കി ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ സലിം വി എ ഉദ്ഘാടനം നിര്‍വ്വഹിച്ചു. അടിമാലി ഗ്രാമപഞ്ചായത്തംഗം അനസ് ഇബ്രാഹിം അധ്യക്ഷത വഹിച്ചു. എക്സൈസ് ഇന്‍സ്പെക്ടര്‍ പി കെ രഘു, പ്രിവന്റീവ് ഓഫീസര്‍മാരായ അഷ്റഫ് കെ എം, സജി കെ ജോസഫ്, സിസ്റ്റര്‍ ലിന്‍സ് റാണി, സിസ്റ്റര്‍ ലിന്‍സി സി എസ് എന്‍, ഊരുമുപ്പന്‍മാരായ എം ബി തമ്പി, മനോജ് കെ ആര്‍, എസ് റ്റി പ്രമോട്ടര്‍ മനു തുടങ്ങിയവര്‍ പങ്കെടുത്തു.
![](https://prdlive.kerala.gov.in/wp-content/uploads/2022/05/WhatsApp-Image-2022-05-31-at-5.05.17-PM-65x65.jpeg)