തേയില തോട്ടങ്ങളിലെ തൊഴിലാളികളുടെ വേതന കുടിശ്ശിക നൽകുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ തീരുമാനമെടുക്കുന്നതിന് നിയോഗിക്കപ്പെട്ടിട്ടുള്ള ഏകാംഗ കമ്മിറ്റിയായ റിട്ട. ജഡ്ജ് അഭയ് മനോഹർ സപ്രെ ജൂൺ 7 നു രാവിലെ 10.30 നു തിരുവനന്തപുരം ലേബർ കമ്മീഷണറേറ്റിലെ കോൺഫറൻസ് ഹാളിൽ സിറ്റിംഗ് നടത്തും. WP  (C)  365/ 2006 നമ്പർ കേസിലെ കോടതി അലക്ഷ്യ ഹർജിയിൽ സുപ്രീം കോടതി 06/ 08/ 2010  ന് പുറപ്പെടുവിച്ച ഉത്തരവിലെ കേസുകളുമായി ബന്ധപ്പെട്ടാണ് സിറ്റിംഗ് കമ്മിറ്റി മുൻപാകെ സമർപ്പിച്ചിട്ടുള്ള വാദങ്ങളിൽ  അന്നേ ദിവസത്തെ സിറ്റിങ്ങിൽ തീരുമാനം എടുക്കും.