സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക്/ഉപജില്ലാതല പ്രവേശനോത്സവം മീനങ്ങാടി എല്‍.പി സ്‌കൂളില്‍ ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്തിലെ എല്ലാ ഒന്നാം ക്ലാസ് മുറികളും സ്മാര്‍ട്ട് ക്ലാസ്‌റൂമുകളാക്കുന്നതിന്റെ ഭാഗമായി ഓരോ കുട്ടിക്കും ഒരു മേശ, കസേര എന്നിവ നല്‍കുന്നതിന്റെ പഞ്ചായത്തുതല ഉദ്ഘാടനവും ചടങ്ങില്‍ നടത്തി.സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അസൈനാര്‍ അദ്ധ്യക്ഷത വഹിച്ചു. മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ഇ വിനയന്‍, ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബേബി വര്‍ഗ്ഗീസ്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഉഷ രാജേന്ദ്രന്‍, സ്‌കൂള്‍ പ്രധാനധ്യാപിക വി.മീനാക്ഷി, ബി.പി.സി ടി.രാജന്‍, വാര്‍ഡ് മെമ്പര്‍ ടി.പി ഷിജു, ലിസി പൗലോസ്, ശ്രീജ സുരേഷ്, മുന്‍ പ്രധാന അദ്ധ്യാപിക പി.ജി മേഴ്‌സി, പി.ടി.എ പ്രസിഡന്റ് സി.ആര്‍ ഷിജു, മദര്‍ പി.ടി.എ പ്രസിഡന്റ് ജെയ്ഷ മനോജ് എന്നിവര്‍ സംസാരിച്ചു.

മാനന്തവാടി ഉപജില്ലാതല പ്രവേശനോത്സവം തലപ്പുഴ ഗവ: യു പി സ്‌കൂളില്‍ വര്‍ണാഭമായ പരിപാടികളോടെ നടന്നു. വാദ്യാഘോഷങ്ങളുടെയും താലപ്പൊലിയുടെയും അകമ്പടിയോടെയാണ് നവാഗതരെ വിദ്യാലയത്തിലേക്ക് വരവേറ്റത്. പൊതുസമ്മേളനം ഒ.ആര്‍ കേളു എം.എല്‍ എ ഉദ്ഘാടനം ചെയ്തു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി അധ്യക്ഷത വഹിച്ചു. തവിഞ്ഞാല്‍ പഞ്ചായത്ത് പ്രസിഡന്റ് എല്‍സി ജോയി മുഖ്യപ്രഭാഷണം നടത്തി. കുട്ടികള്‍ക്കുള്ള പഠനോപകരണങ്ങളുടെയും പാഠപുസ്തകങ്ങളുടെയും യൂണിഫോമിന്റെയും പ്രീ പ്രൈമറി ടോയ്‌സിന്റെയും വിതരണം ചടങ്ങില്‍ നടത്തി.

ജില്ലാ പഞ്ചായത്ത് മെമ്പര്‍ മീനാക്ഷിരാമന്‍, മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് അംഗം അസിസ് വാളാട്, വാര്‍ഡ് മെമ്പര്‍മാരായ പി.എസ് മുരുകേശന്‍, ജോസ് പാറക്കല്‍, ടി.കെ ഗോപി, മാനന്തവാടി എ ഇ.ഒ എം. എം ഗണേഷ്, ബി പി.സി കെ അനൂപ് കുമാര്‍, ഹെഡ്മാസ്റ്റര്‍ കെ.ജി ജോണ്‍സന്‍, പിടിഎ പ്രസിഡന്റ് പി.ബി സിനു, എംപിടിഎ പ്രസിഡന്റ് സാജിത മുസ്തഫ, കെ.വി സനില്‍കുമാര്‍, ജെ. വിജയകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

വൈത്തിരി ഉപജില്ലാതല പ്രവേശനോത്സവം ചെന്നലോട് ഗവ.യു.പി സ്‌കൂളില്‍ തരിയോട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി.ജി ഷിബു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സൂന നവീന്‍ അധ്യക്ഷയായി. അക്കാദമിക് മാസ്റ്റര്‍ പ്ലാനിന്റെ പ്രകാശനം തരിയോട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൂന നവീന്‍ നിര്‍വ്വഹിച്ചു എല്‍.പി, യു.പി പാഠപുസ്തക വിതരോണാദ്ഘാടനം വാര്‍ഡ് മെമ്പര്‍ ഷീജ ആന്റണിയും പ്രീ പ്രൈമറി പ്രൈമറി പാഠപുസ്തക വിതരോണാദ്ഘാടനം പി.ടി.എ പ്രസിഡണ്ട് ബഷീര്‍ കണിയാങ്കണ്ടിയും നിര്‍വ്വഹിച്ചു. യൂണിഫോം വിതരണോദ്ഘാടനം ഡയറ്റ് ഫാക്കല്‍റ്റി സീനിയര്‍ ലക്ചര്‍ റഷീദ് കിളിയായിലും അഡാപ്റ്റഡ് ടോയ്‌ലറ്റ് ഉദ്ഘാടനം വാര്‍ഡ് മെമ്പര്‍ പുഷ്പയും നിര്‍വ്വഹിച്ചു. വൈത്തിരി ബി.ആര്‍.സി, ബി.പി.ഒ എ.കെ ഷിബു, വൈത്തിരി എ.ഇ.ഒ, പി.ടി.എ വൈസ് പ്രസിഡണ്ട് വി. ബിനു, എം.പി.ടി.എ പ്രസിഡണ്ട് കെ ഹബീബ, ബി.ആര്‍.സി ട്രെയിനര്‍, എച്ച്.എം കെ.ജയരത്‌നം തുടങ്ങിയവര്‍ സംസാരിച്ചു.