രണ്ടു വര്‍ഷത്തെ കോവിഡ് മഹാമാരിക്ക് ശേഷം വീണ്ടും സ്‌കൂള്‍ തുറന്നപ്പോള്‍ മറ്റു കുഞ്ഞുങ്ങളെ പോലെ അവര്‍ അഞ്ചുപേരും വിദ്യാലയത്തിന്റെ ഭാഗമായി. സഞ്ജയ്, രോഹിത്, സ്റ്റീഫന്‍, നിതീഷ്, ഗോപിക … ചെറിയ വൈകല്യങ്ങളാണ് ഇവര്‍ക്ക് ഉള്ളത്. ചില കുഞ്ഞുങ്ങള്‍ ആദ്യമൊന്നും സംസാരിക്കുകയില്ലായിരുന്നു. എന്നാല്‍ ക്രമേണയുള്ള പരിശീലനത്തിന് ഭാഗമായി അവര്‍ മറ്റുള്ളവര്‍ പറയുന്നത് കേട്ട് പ്രതികരിച്ചു തുടങ്ങി.
ആഴ്ചയില്‍ രണ്ടു ദിവസം ഈ കുഞ്ഞുങ്ങള്‍ക്ക് സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍മാരുടെ സേവനം ലഭ്യമാക്കുന്നുണ്ട്. ഇത്തരം വിഭാഗത്തിലെ കുഞ്ഞുങ്ങളെ മാറ്റിയിരുത്തി പഠിപ്പിക്കുവാന്‍ നിയമം അനുവദിക്കാത്തതിനാല്‍ മറ്റു കുഞ്ഞുങ്ങള്‍ക്കൊപ്പമാണ് ഇവരും പഠിക്കുന്നത്. എന്നാല്‍, സാധാരണ കുഞ്ഞുങ്ങള്‍ പഠിക്കുന്നത് പോലെ പഠിക്കുവാന്‍ പ്രയാസം ഉള്ളതിനാല്‍ പാഠഭാഗങ്ങളില്‍ അനുരൂപീകരണം നടത്തിയാണ് മുന്നോട്ട് പോകുന്നത്. ഒരു വിദ്യാലയത്തില്‍ അഞ്ച് കുട്ടികള്‍ക്ക് ഒരു പ്രത്യേക എഡ്യുകേറ്റര്‍ തസ്ത്ഥികയും ഉണ്ട് .

മന്ത്രിയുടെ മടിയില്‍ കയറിയിരുന്ന് കുഞ്ഞു വര്‍ത്തമാനങ്ങള്‍ പറയുകയും അതിഥിയായി വന്ന ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യറും മ്ര്രന്തിക്കൊപ്പം കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍ താടികള്‍ എന്ന ചിത്രത്തിലെ കണ്ണാന്തുമ്പി പോരാമോ എന്ന പ്രമുഖ സിനിമ ഗാനം കുട്ടികളുമൊത്ത് പാടിയപ്പോള്‍ പഴയകാല വിദ്യാലയ അനുഭവത്തിലേക്ക് കേട്ടുനിന്നവരെക്കൂടി കൊണ്ടുപോയി. കളക്ടറെ ഗാനം പാടുന്നതിനു ക്ഷണിച്ച് ഗോപിക എന്ന വിദ്യാര്‍ഥിനിയും മനോഹരമായി ഒപ്പം പാടി. മന്ത്രിക്കൊപ്പം പടങ്ങള്‍ എടുക്കാനും മന്ത്രിയോട് സംസാരിക്കാനും കൊച്ചു കൂട്ടുകാര്‍ അടുത്ത് കൂടിയപ്പോള്‍ ഏത് സന്തോഷ് ഭരിതമായ ധന്യ നിമിഷത്തില്‍ ആണ് ആറന്മുള ഗവണ്‍മെന്റ് വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ സാക്ഷ്യം വഹിച്ചത്.

അഞ്ചുവയസ്സുകാരി നിരഞ്ജനയുടെ പിറന്നാളായിരുന്നു കഴിഞ്ഞ ദിവസം. എനിക്ക് എന്താണ് സമ്മാനം തരികയെന്ന ചോദ്യത്തിന് അച്ഛന്‍ ദീപുവും അമ്മ സുജിതയും പറഞ്ഞ മറുപടി നാളെ മോള്‍ക്ക് ഒരുപാട് കൂട്ടുകാരെ കിട്ടുമെന്നായിരുന്നു. അതുപോലെ
2018 ലെ പ്രളയ സമയത്ത് എംഎല്‍എ ആയിരുന്ന സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി രക്ഷിച്ച മിത്ര എന്ന മിടുക്കിയായി സുരക്ഷിതയായി മന്ത്രിയുടെ മടിയില്‍ അനുസരണയോടെ ഇരുന്ന് സുരക്ഷയുടെ ആദ്യപാഠമായ മാസ്‌ക് ശരിയായ രീതിയില്‍ മന്ത്ര ധരിപ്പിച്ചപ്പോള്‍ കൊച്ചു മിടുക്കി അവിടിരുന്നു കൊടുത്തതും ഏറെ കൗതുകമുണര്‍ത്തി.

നിരജ്ഞനയെയും മിത്രയെയും പോലെ ധാരാളം കുരുന്നുകളാണ് അക്ഷര ലോകത്തിന്റെ വാതായനം തുറന്ന് വിദ്യാലയത്തിലേക്ക് പ്രവേശിച്ചത്. ആദ്യമായി സ്‌കൂളിലെത്തിയവരും രണ്ടു വര്‍ഷത്തോളം ഓണ്‍ലൈന്‍ ക്ലാസുകള്‍ മാത്രം ശീലിച്ച വര്‍ക്കും പുതിയ നവ്യാനുഭവം ആയിരുന്നു ജില്ലാതല പ്രവേശനോത്സവം.