സർക്കാർ ഏറ്റെടുത്ത തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അധീനതയിലുള്ള ഹൈസ്‌കൂളുകളിലെ പ്രധാനാധ്യാപകരുടെ 2022-23 വർഷത്തെ പൊതുസ്ഥലംമാറ്റത്തിനുള്ള അപേക്ഷകൾ ക്ഷണിച്ചു. നിശ്ചിത മാതൃകയിലുള്ള അപേക്ഷാഫോം, നിർദ്ദേശങ്ങൾ അടങ്ങിയ സർക്കുലർ എന്നിവ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അപേക്ഷകൾ ജൂൺ ്യു10നകം ബന്ധപ്പെട്ട വിദ്യാഭ്യാസ ഉപഡയറക്ടർമാർക്ക് സമർപ്പിക്കണം.