ആലപ്പുഴ: നാടിനെ മാലിന്യ മുക്തമാക്കേണ്ടത് സ്വന്തം ഉത്തരവാദിത്വമായി കണ്ട് പ്രവര്‍ത്തിക്കാന്‍ എല്ലാവരും തയ്യാറാകണമെന്ന് എം.എസ്. അരുണ്‍കുമാര്‍ എം.എല്‍.എ നിര്‍ദേശിച്ചു. ക്ലീന്‍ മാവേലിക്കര പദ്ധതിയുടെ ഭാഗമായി നഗരസഭയില്‍ സംഘടിപ്പിച്ച സംവാദ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജൈവ -അജൈവ മാലിന്യങ്ങളുടെ സുരക്ഷിതവും ശാസ്ത്രീയവുമായ സംസ്‌കരണവും ജലാശയങ്ങളെ മാലിന്യമുക്തമാക്കുന്നതിനുള്ള പ്രവര്‍ത്തണങ്ങളും ഊര്‍ജ്ജിതമാക്കണമെന്ന് അദ്ദേഹം പറഞ്ഞു.

ശുചിത്വ മിഷന്‍ ഐ.ഇ.സി. വിദഗ്ധന്‍ എം.എസ് അമിത് മോഡറേറ്ററായിരുന്നു. നഗരസഭാ ചെയര്‍മാന്‍ കെ.വി ശ്രീകുമാര്‍, വൈസ് ചെയര്‍പേഴ്‌സണ്‍ ലളിത രവീന്ദ്രനാഥ്, ജനപ്രതിനിധികളായ സജീവ് പ്രായിക്കര, ശാന്തി അജയന്‍, ഉമയമ്മ വിജയകുമാര്‍, ഏകീകൃത തദ്ദേശ ഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ വി. പ്രദീപ് കുമാര്‍, ഹരിത കേരളം മിഷന്‍ ജില്ലാ കോ- ഓര്‍ഡിനേറ്റര്‍ കെ. എസ്. രാജേഷ്, ശുചിത്വ മിഷന്‍ സംസ്ഥാന പ്രോഗ്രാം ഓഫിസര്‍ എബ്രഹാം രഞ്ജിത്ത്, ജില്ലാ പ്രോഗ്രാം ഓഫീസര്‍ അഖില്‍ പ്രകാശ് എന്നിവര്‍ പങ്കെടുത്തു.

നിയോജക മണ്ഡലത്തിലെ മുഴുവന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും മാലിന്യ നിര്‍മാര്‍ജ്ജന പദ്ധതികള്‍ കാര്യക്ഷമമാക്കുന്നത്് ലക്ഷ്യമിട്ടാണ് ക്ലീന്‍ മാവേലിക്കര പദ്ധതി നടപ്പാക്കുന്നത്.