സംസ്ഥാന പട്ടികജാതി പട്ടിക വര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ നടപ്പാക്കുന്ന വാഹനവായ്പാ പദ്ധതി (ഓട്ടോറിക്ഷ മുതല്‍ ടാക്സി കാര്‍/ ഗുഡ്സ് കാരിയര്‍ )ഉള്‍പ്പെടെ കോമേഴ്സല്‍ വാഹനങ്ങള്‍ക്ക് കീഴില്‍ വായ്പാ അനുവദിക്കുന്നതിനായിജില്ലയിലെ പട്ടികജാതി പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട തൊഴില്‍ രഹിതരായ യുവതീയുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പരമാവധി പത്ത് ലക്ഷം രൂപയാണ് വായ്പ. അപേക്ഷകര്‍ 18 നും 55 നും ഇടയില്‍ പ്രായമുളള വാഹനം ഓടിക്കുവാനുളള ലൈസന്‍സുളളവര്‍ക്ക് അപേക്ഷിക്കാം. കുടുംബ വാര്‍ഷിക വരുമാനം 3.50 ലക്ഷം രൂപയില്‍ കവിയരുത്. വായ്പ തുക 7 ശതമാനം പലിശ നിരക്കില്‍ 60 തുല്ല്യ മാസ ഗഡുക്കളായി (പിഴപലിശയുണ്ടെങ്കില്‍ അതും സഹിതം)തിരിച്ചടക്കണം. കോര്‍പ്പറേഷന്റെ നിബന്ധനകള്‍ക്കനുസരിച്ച് ആവശ്യമായ ഉദ്യോഗസ്ഥജാമ്യമോ, വസ്തു ജാമ്യമോ ഹാജരാക്കണം. അപേക്ഷ ഫോറവും വിശദവിവരങ്ങളും കോര്‍പ്പറേഷന്റെ ജില്ലാ ഓഫീസില്‍ ലഭിക്കും. ഫോണ്‍ 04936-202869 ,94000 68512
