ആലപ്പുഴ: മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്തിലെ സ്‌കൂളുകളിലെ സ്മാര്‍ട്ട് ക്ലാസ് റൂമുകളുടെ പഞ്ചായത്ത് തല ഉദ്ഘാടനം എ.എം ആരിഫ് എം.പി നിര്‍വഹിച്ചു. തിരുവിഴ ഗവണ്‍മെന്റ് എല്‍.പി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സുദര്‍ശനാ ഭായി അധ്യക്ഷത വഹിച്ചു. കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ജി. മോഹനന്‍ വിശിഷ്ടാതിഥിയായി.

ശ്യാമപ്രസാദ് മുഖര്‍ജി അര്‍ബന്‍ മിഷന്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തി 42 ലക്ഷം രൂപ വിനിയോഗിച്ചാണ് തിരുവിഴ ഗവണ്‍മെന്റ് എല്‍.പി.എസ്, പൊക്ലാശ്ശേരി ഗവണ്‍മെന്റ് എല്‍.പി.എസ്, മാരാരിക്കുളം ജി.എല്‍.പി.എസ്, പെരുന്നേര്‍മംഗലം ജി.എല്‍.പി.എസ് എന്നീ സ്‌കൂളുകളിൽ മൂന്ന് സ്മാർട്ട് ക്ലാസ് റൂമുകള്‍ വീതം സജ്ജമാക്കിയത്.