വയനാട് ജില്ലയിലെ പൊതുമരാമത്ത് പ്രവൃത്തികള്‍ വിലയിരുത്താന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെ നേതൃത്വത്തില്‍ ഡിസ്ട്രിക്ട് ഇന്‍ഫ്രാസ്ട്രക്ചര്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി യോഗം ചേരും. ജൂണ്‍ 4 ന് (ശനി) രാവിലെ 9.30ന് ജില്ലാ വികസന സമിതി ഹാളിലാണ് യോഗം. പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി, ജില്ലാ കളക്ടര്‍ എ ഗീത, വിവിധ വിംഗുകളിലെ ചീഫ് എഞ്ചനീയര്‍മാര്‍, എം.എല്‍.എമാരായ ടി സിദ്ദിഖ്, ഒ ആര്‍ കേളു, ഐ.സി ബാലകൃഷ്ണന്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. വിവിധ വിംഗുകള്‍ക്ക് കീഴിലെ പ്രവൃത്തികള്‍ യോഗം അവലോകനം ചെയ്യും. പ്രവൃത്തികളിലെ തടസ്സം നീക്കാനുള്ള തീരുമാനങ്ങളും യോഗം കൈക്കൊള്ളും. അത്തരം പദ്ധതികള്‍ പ്രത്യേകമായി ഡി.ഐ.സി.സി പരിശോധിക്കും. വിവിധ വകുപ്പുകളുടെ ഏകോപനം ആവശ്യമായ പ്രവൃത്തികള്‍ക്കുള്ള തീരുമാനവും യോഗത്തിലുണ്ടാകും.
