ഗവ:ഹയര്‍ സെക്കന്ററി സ്‌കൂള്‍ മൂലങ്കാവ് ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. എച്ച്.എസ്.റ്റി മാത്തമാറ്റിക്‌സ്, സുവോളജി(ജൂനിയിര്‍), കൊമേഴ്‌സ്(ജൂനിയര്‍),ഹിന്ദി(ജൂനിയര്‍) ഒഴിവുകളിലേക്ക് ജൂണ്‍ 10 ന് രാവിലെ 10 ന് സ്‌കൂള്‍ ഓഫീസില്‍ കൂടിക്കാഴ്ച നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അന്നേ ദിവസം ഹാജരാവണം. ഫോണ്‍: 04936 225050

ഗവണ്‍മെന്റ് എല്‍.പി. സ്‌കൂള്‍ കോറോമില്‍ നിലനില്‍ക്കുന്ന ഫുള്‍ടൈം ജൂനിയര്‍ അറബിക് ടീച്ചര്‍ ഒഴിവിലേക്ക് ദിവസവേതനടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനുള്ള കൂടിക്കാഴ്ച ജൂണ്‍ 8 ന് ഉച്ചക്ക് 2 ന് സ്‌കൂള്‍ ഓഫീസില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ ഒറിജിനല്‍ രേഖകളുമായി ഹാജരാകണം.

കല്‍പറ്റ ജി.വി.എച്ച്.എസ്.എസില്‍. എന്‍.വി.ടി. ഫിസിക്സ്, ബയോളജി (യോഗ്യത: ബിരുദാനന്തര ബിരുദം, ബി.എഡ്, സെറ്റ്) വൊക്കേഷണല്‍ ടീച്ചര്‍- ഗാര്‍ഡ്നര്‍, എഫ്.പി.സി. (യോഗ്യത ബി.എസ്.സി. അഗ്രികള്‍ച്ചര്‍), വൊക്കേഷണല്‍ ടീച്ചര്‍- ഡി.എഫ്ഇ (യോഗ്യത ബി.വി.എസ്.സി) അധ്യാപക ഒഴിവുകളിലേക്ക് താത്കാലിക നിയമനത്തിനുള്ള കൂടിക്കാഴ്ച ജൂണ്‍ 7 ന് രാവിലെ 10 ന് ഓഫീസില്‍ നടക്കും. ഫോണ്‍ 04936 206082.

കമ്പളക്കാട് ഗവ:യു. പി സ്‌ക്കൂളില്‍ നിലവിലുളള എല്‍.പി.എസ്.ടി, ഫുള്‍ ടൈം അറബിക് ടീച്ചര്‍(എല്‍.പി), പാര്‍ട്ട് ടൈം ഉറുദു ടീച്ചര്‍(യു.പി) ഫുള്‍ ടൈം ഹിന്ദി ടീച്ചര്‍ (യു.പി), യു.പി.എസ്.ടി(എച്ച് ടി വി) ഒഴിവുകളിലേക്ക് താല്‍ക്കാലിക നിയമനത്തിനുളള കൂടിക്കാഴ്ച ജൂണ്‍ 6ന് രാവിലെ 11ന് സ്‌കൂള്‍ ഓഫീസില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാവണം.ഫോണ്‍: 04936 285180, 9447863168

വൈത്തിരി ഗവ: ഹയര്‍സെക്കണ്ടറി സ്‌ക്കൂളിലെ യു.പി വിഭാഗത്തില്‍ ഒഴിവുളള തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നതിനുളള കൂടിക്കാഴച ജൂണ്‍ 6ന് രാവിലെ 10.30ന് ഓഫീസില്‍് നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി എത്തിച്ചേരണം.ഫോണ്‍:04936 255618