തലയില്‍ വര്‍ണ്ണത്തൊപ്പികളണിഞ്ഞും ബലൂണുകളും കൊച്ചു സമ്മാനങ്ങളും കൈകളില്‍ പിടിച്ചും മധുരം നുകര്‍ന്നും പിഞ്ചു ബാല്യങ്ങളുടെ മനസ് നിറച്ച തരിയോട് ഗ്രാമപഞ്ചായത്ത് അഞ്ചാം വാര്‍ഡിലെ ട്രൈബല്‍ നഴ്‌സറി സ്‌കൂള്‍ പ്രവേശനോത്സവം ഏറെ ഹൃദ്യമായി. തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ജി ഷിബു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സൂന നവീന്‍ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ ഷമീം പാറക്കണ്ടി സമ്മാന വിതരണം നടത്തി.
ഗോത്ര വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് നിലവാരമുള്ള പ്രീപ്രൈമറി വിദ്യാഭ്യാസം നല്‍കുക എന്ന ഉദ്ദേശത്തോടെ ട്രൈബല്‍ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിച്ചു വരുന്ന സ്ഥാപനമാണ് ട്രൈബല്‍ നഴ്‌സറി സ്‌കൂള്‍.