മീനങ്ങാടി ഗവ.പോളിടെക്നിക്ക് കോളേജിലെ വിദ്യാവനം പദ്ധതിയുടെ ഉദ്ഘാടനം ബത്തേരി എം.എല്‍.എ ഐ.സി ബാലകൃഷ്ണന്‍ നിര്‍വ്വഹിച്ചു. മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ഇ വിനയന്‍ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.അസൈനാര്‍, ജില്ലാ സോഷ്യല്‍ ഫോറസ്ട്രി അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എം.ടി ഹരിലാല്‍, കോഴിക്കോട് സോഷ്യല്‍ ഫോറസ്ട്രി ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ കീര്‍ത്തി ഐ.എഫ്.എസ്, വാര്‍ഡ് മെമ്പര്‍ ലിസി പൗലോസ്, കോളേജ് പ്രിന്‍സിപ്പാള്‍ പാര്‍വ്വതി ഭാസ്‌ക്കര്‍, ഫോറസ്ട്രി ക്ലബ്ബ് കോ ഓര്‍ഡിനേറ്റര്‍ കെ.ആര്‍ ഷിജി, വനം വകുപ്പ് ജാവനക്കാര്‍, ഫോറസ്ട്രി ക്ലബ്ബ് വിദ്യാര്‍ത്ഥികള്‍, വിവിധ വകുപ്പുകളിലെ ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
