ലോക സൈക്കിള്‍ ദിനത്തോടനുബന്ധിച്ച് ആസാദി ക അമൃത് മഹോത്സവത്തിന്റെ ഭാഗമായി നെഹ്റു യുവ കേന്ദ്രയുടെ ആഭിമുഖ്യത്തില്‍ ആലപ്പി സൈക്ലിങ് ക്ലബ്, ചേര്‍ത്തല സൈക്ലിങ് ക്ലബ്, സെന്റ് ജോസഫ്സ് കോളേജ് എന്നിവയുടെ സഹകരണത്തോടെ സൈക്കിള്‍ റാലി സംഘടിപ്പിച്ചു. കണിച്ചുകുളങ്ങരയില്‍ നിന്നാരംഭിച്ച റാലി ജില്ലാ പൊലീസ് മേധാവി ജി. ജയദേവ് ഫ്ളാഗ് ഓഫ് ചെയ്തു. റാലി ആലപ്പുഴ റിക്രിയേഷന്‍ ഗ്രൗണ്ടില്‍ സമാപിച്ചു.

സമാപന ചടങ്ങില്‍ ജില്ലാ കളക്ടര്‍ ഡോ. രേണു രാജ് റാലിയില്‍ പങ്കെടുത്തവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. ജില്ലാ ഒളിമ്പിക്സ് അസോസിയേഷന്‍ പ്രസിഡന്റ് വി.ജി വിഷ്ണു, നെഹ്റു യുവ കേന്ദ്ര ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ വിവേക് ശശിധരന്‍, നെഹ്റു യുവ കേന്ദ്ര വോളണ്ടിയര്‍മാര്‍, സൈക്ലിംഗ് ക്ലബ്ബുകളിലെ അംഗങ്ങള്‍, എന്‍.എസ്.എസ് വോളണ്ടിയര്‍മാര്‍, യുവജന ക്ലബ്ബ് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.