കണ്ണൂർ ഐ.ഐ.എച്ച്.ടിയിൽ സ്‌കീം ഫോർ കപ്പാസിറ്റി ബിൽഡിംഗ് ഇൻ ടെക്‌സ്റ്റൈൽ സെക്ടർ (എസ്.സി.ബി.ടി) പദ്ധതിയുടെ ഭാഗമായി രണ്ട് മാസം കാലാവധിയുള്ള പരിശീലന പരിപാടി സംഘടിപ്പിക്കും. ജൂലായ് മാസം ആരംഭിക്കുന്ന കോഴ്‌സുകൾക്ക് കേന്ദ്ര ടെക്‌സ്‌റ്റൈൽ വകുപ്പിന്റെ സ്റ്റൈപ്പന്റും ലഭിക്കും.ഹാൻഡ്ലൂം വീവർ(ഫ്രെയിം ലൂം), ഹാൻഡ് ഡൈയിംഗ് ഓപ്പറേറ്റർ, ബ്ലോക്ക് പ്രിന്റിംഗ്, ഡോബി ഹാൻഡ്ലൂം വീവർ, ജക്കാർഡ് ഹാൻഡ്ലൂം വീവർ, സിഎഡി ഓപ്പറേറ്റർ, തയ്യൽമെഷീൻ ഓപ്പറേറ്റർ, പാറ്റേൺ മേക്കർ, ഫാബ്രിക്ക് ചെക്കർ, ഓവർ ലോക്ക് ആൻഡ് ഫ്‌ളാറ്റ് ലോക്ക് മെഷീൻ, ഗാർമെന്റ് ചെക്കർ കോഴ്‌സുകളിലാണു പരിശീലനം.

കണ്ണൂർ തോട്ടട, തിരുവനന്തപുരം ബാലരാമപുരം എന്നിവിടങ്ങളാണു സെന്ററുകൾ.
താത്പര്യമുള്ളവർ വയസ്സ്, വിദ്യാഭ്യാസ യോഗ്യത, ആധാർ നമ്പർ തുടങ്ങിയ വിവരങ്ങൾ സഹിതം വിശദമായ അപേക്ഷകൾ ദി എക്‌സിക്യൂട്ടീവ് ഡയറക്ടർ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്‌ലൂം ടെക്‌നോളജി -കണ്ണൂർ, തോട്ടട, (പി.ഒ) കിഴുന്ന,കണ്ണൂർ 670007 എന്ന വിലാസത്തിലോ knriiht@gmail.com ലോ അയയ്ക്കണം. അപേക്ഷ ജൂൺ 30 നകം ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 04972 835390.