ലോക ബൈസൈക്കിള്‍ ദിനത്തോടനുബന്ധിച്ച് നെഹ്രു യുവകേന്ദ്ര മാനന്തവാടി ബ്ലോക്കിന്റെയും കിങ്ങ്‌സ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് ഞാറലോടിന്റെയും സംയുക്താഭിമുഖ്യത്തില്‍ സൈക്കിള്‍ റാലി സംഘടിപ്പിച്ചു. യുവതീ യുവാക്കളില്‍ കായിക ക്ഷമത, ആരോഗ്യ സംരക്ഷണം, വ്യായാമത്തിന്റെ ആവശ്യകത എന്നീ വിഷയങ്ങളില്‍ കെ.ആര്‍. സാരംഗ് ക്ലാസെടുത്തു. പി. ആര്‍ ശരണ്യ, എ.കെ. ലികേഷ്, യൂത്ത് ക്ലബ് മെമ്പര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.