കല്‍പ്പറ്റ എന്‍.എം.എസ്.എം. ഗവ. കോളേജില്‍ ഹിസ്റ്ററി, കമ്പ്യൂട്ടര്‍ സയന്‍സ്, കെമിസ്ട്രി ഫിസിക്സ് മാത്തമാറ്റിക്സ് എന്നീ കോഴ്സുകളിലേക്ക് അതിഥി അധ്യാപകരെ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തരബിരുദവും നെറ്റും വിദ്യാഭ്യാസ യോഗ്യതയുള്ളവരും കോളേജ് വിദ്യാഭ്യാസ വകുപ്പ് കോഴിക്കോട് മേഖല ഓഫീസില്‍ ഗസ്റ്റ് അധ്യാപകരുടെ പാനലില്‍ പേര് രജിസ്റ്റര്‍ ചെയ്തവരുമായ ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റും പകര്‍പ്പും സഹിതം അഭിമുഖത്തില്‍ പങ്കെടുക്കണം. ഹിസ്റ്ററി അധ്യാപകര്‍ക്കുള്ള അഭിമുഖം ജൂണ്‍ 7ന് രാവിലെ 10നും കമ്പ്യൂട്ടര്‍ സയന്‍സ് ജൂണ്‍ 13ന് രാവിലെ 10നും, കെമിസ്ട്രി ജൂണ്‍ 10ന് രാവിലെ 10നും, ഫിസിക്സ് ജൂണ്‍ 10ന് ഉച്ചയ്ക്ക് 2നും, മാത്തമാറ്റിക്സ് ജൂണ്‍ 13ന് ഉച്ചയ്ക്ക് 2നും നടക്കും. ഫോണ്‍: 04936 204569.

അധ്യാപക നിയമനം

മാനന്തവാടി ഉപജില്ലയിലെ കെല്ലൂര്‍ ഗവ.എല്‍.പി. സ്‌കൂളില്‍ ഒഴിവുളള എല്‍.പി.എസ്.എ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനുളള കൂടിക്കാഴ്ച ജൂണ്‍ 6ന് രാവിലെ 11 മുതല്‍ ഓഫീസില്‍ നടക്കും. കെ.ടെറ്റ് യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം ഹാജരാകണം. ഫോണ്‍:04935 227038.