മാഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട പരാതികള്‍ സ്വീകരിക്കുന്നതിന് എം.ജി.എന്‍.ആര്‍.ഇ.ജി.എസ് ഓംബുഡ്സ്മാന്‍ ഒ.പി. എബ്രഹാം പ്രത്യേക സിറ്റിംഗ് നടത്തുന്നു. ജൂണ്‍ 7ന് സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലും ജൂണ്‍ 9ന് കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലും രാവിലെ 11 മുതല്‍ 1 വരെ സിറ്റിംഗ് നടത്തും. പദ്ധതിയുമായി ബന്ധപ്പെട്ട പരാതികള്‍ തപാല്‍, ഇ-മെയില്‍, ഫോണ്‍ വഴി നല്‍കാം. പരാതികള്‍ നല്‍കേണ്ട വിലാസം, ഒ.പി. എബ്രഹാം, ഓംബുഡ്സ്മാന്‍ (മഹാത്മാഗാന്ധി .എന്‍.ആര്‍.ഇ.ജി.എസ്), സിവില്‍ സ്റ്റേഷന്‍, കല്‍പ്പറ്റ. മാഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട പരാതികള്‍ പൊതുജനങ്ങള്‍ക്കും പദ്ധതി തൊഴിലാളികള്‍ക്കും നേരിട്ട് ഓംബുഡ്സ്മാന് നല്‍കാം. ഇ-മെയില്‍:ombudsmanwyd@gmail.com ഫോണ്‍: 9447545307.
