ആസാദി കാ അമൃത മഹോത്സവത്തിന്റെ ഭാഗമായി യുവജന കാര്യ കായിക മന്ത്രാലയവും നെഹ്‌റു യുവ കേന്ദ്രയും ലോക സൈക്കിള്‍ ദിനത്തോടനുബന്ധിച്ച് നടത്തിയ ജില്ലാതല സൈക്കിള്‍ റാലി ടി എന്‍ പ്രതാപന്‍ എം പി ഫ്‌ളാഗ് ഓഫ് ചെയ്തു. തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ പൂര്‍ണിമ സുരേഷ് അധ്യക്ഷത വഹിച്ചു. ഹുസ്സൂര്‍ ശിരസ്തദാര്‍ കെ ജി പ്രാണ്‍സിംഗ് സൈക്കിള്‍ ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഒ നന്ദകുമാര്‍, ഡോ. ബിനു ടി വി, കെ ശ്രീരാജ് എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് ടി എന്‍ പ്രതാപന്‍ എംപിയുടെ നേതൃത്വത്തില്‍ 150 ഓളം യുവതീയുവാക്കള്‍ അണിനിരന്ന സൈക്കിള്‍ റാലി നടന്നു. വിദ്യാര്‍ത്ഥി കോര്‍ണറില്‍ നിന്നാരംഭിച്ച റാലി സ്വരാജ് റൗണ്ട് വലം വെച്ച് എം.ജി.റോഡിലൂടെ അയ്യന്തോള്‍ യുദ്ധസ്മാരകത്തിന് സമീപം സമാപിച്ചു.