കേരള തയ്യല്‍ തൊഴിലാളി ക്ഷേമനിധി അംഗങ്ങളായ തൊഴിലാളികളുടെ ആശ്രിതര്‍ക്ക് സിവില്‍ സര്‍വീസ് പരീക്ഷ പരിശീലനം നല്‍കുന്നു. ബിരുദമാണ് അടിസ്ഥാന യോഗ്യത. ജൂണ്‍ 20ന് ക്ലാസുകള്‍ ആരംഭിക്കും. കോഴ്സില്‍ ചേരാന്‍ താത്പര്യമുള്ള ആശ്രിതര്‍ ബന്ധപ്പെട്ട ക്ഷേമനിധി ബോര്‍ഡുകളില്‍ നിന്ന് വാങ്ങിയ ആശ്രിതത്വ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. അപേക്ഷിക്കേണ്ട അവസാന തീയതി ജൂണ്‍ 13 .കൂടുതല്‍ വിവരങ്ങളും അപേക്ഷ സമര്‍പ്പിക്കേണ്ട ലിങ്കും www.kile.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍ 04936 206426
