ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി അഴീക്കോട് തീരദേശ പൊലീസും ഫ്രണ്ട്സ് അഴീക്കോടും സംയുക്തമായി മുനക്കൽ ബീച്ച് വൃത്തിയാക്കി. ബീച്ചിന്റെ വശങ്ങളിൽ മരങ്ങൾ വെച്ചും മാലിന്യങ്ങൾ നീക്കം ചെയ്തും എറിയാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രസീന റാഫി ശുചീകരണ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു.
കോസ്റ്റൽ പൊലീസ് സ്റ്റേഷൻ സർക്കിൾ ഇൻസ്‌പെക്ടർ സി ബിനു, എസ്.ഐമാർ, ഫ്രണ്ട്സ് ഗ്രുപ്പ് അംഗങ്ങൾ, വാർഡ് മെമ്പർമാർ എന്നിവരും ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി.