ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചുള്ള
പരിപാടികളുടെയും മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി വഴി നടപ്പിലാക്കുന്ന വൃക്ഷസമൃദ്ധി പദ്ധതിയുടെയും ജില്ലാതല ഉദ്ഘാടനം ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഹാളിൽ ഉന്നത വിദ്യാഭ്യാസ സാമൂഹ്യ ക്ഷേമ വകുപ്പ്
മന്ത്രി ഡോ.ആർ ബിന്ദു നിർവഹിച്ചു.

ജില്ലാ സാമൂഹ്യ വനവൽക്കരണ വകുപ്പിന്റെ നേതൃത്വത്തിൽ വൃക്ഷതൈകൾ ഉൽപ്പാദിച്ചു അവ നട്ടു പരിപാലിച്ചു വരുന്ന പദ്ധതിയാണ് വൃക്ഷ സമ്യദ്ധി. ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ സോണിയ ഗിരി അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. ജോയിന്റ് ഡെവലപ്പ്മെന്റ് കമ്മീഷണറും
മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി ജില്ലാ പ്രോഗ്രാം കോർഡിനേറ്റർ എം കെ ഉഷ വൃക്ഷസമൃദ്ധി പദ്ധതിയുടെ റിപ്പോർട്ട് അവതരണം നടത്തി.

പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി ജില്ലയിലെ എല്ലാ ബ്ലോക്ക്‌ പഞ്ചായത്തിലും ഗ്രാമപഞ്ചായത്തിലും വൃക്ഷസമൃദ്ധി പദ്ധതി പ്രാവർത്തികമാക്കുന്നതിനായി തൈകൾ നട്ടുപിടിപ്പിച്ചു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പാൾ ഡോ. ജോളി ആഡ്രൂസ്, മാനേജർ ജേക്കബ് ഞെരിഞ്ഞാമ്പിള്ളി, നഗരസഭ വാർഡ് കൗൺസിലർ ജെയ്സൺ പരേക്കാടൻ, ചാലക്കുടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ സുമു സക്കറിയ തുടങ്ങിയവർ പങ്കെടുത്തു.