കണ്ണൂർ ജില്ലയിൽ മട്ടന്നൂർ നഗരസഭയിലേക്ക് നടത്തുന്ന പൊതുതെരഞ്ഞെടുപ്പിന് ഒന്ന് മുതൽ 18 വരെ വാർഡുകൾക്ക് കണ്ണൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ വരണാധികാരിയും മുനിസിപ്പൽ എഞ്ചിനീയർ ഉപവരണാധികാരിയും 19 മുതൽ 35 വരെ വാർഡുകൾക്ക് കണ്ണൂർ സോഷ്യൽ ഫോറസ്ട്രി അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ വരണാധികാരിയും മുനിസിപ്പാലിറ്റി സൂപ്രണ്ട് ഉപവരണാധികാരിയുമായി നിശ്ചയിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
ചെയർപേഴ്‌സൺ, ഡെപ്യൂട്ടി ചെയർപേഴ്‌സൺ, സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങൾ, ചെയർമാൻ തിരഞ്ഞെടുപ്പിനുള്ള വരണാധികാരി കണ്ണൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറാണ്.