ഭക്ഷ്യ സുരക്ഷാ ദിനാചരണത്തിന്റെ ഭാഗമായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ‘സേഫര്‍ ഫുഡ് ബെറ്റര്‍ ഹെല്‍ത്ത്’ എന്ന വിഷയത്തെ ആസ്പദമാക്കി 8, 9, 10 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കായി ജൂണ്‍ 10ന് കല്‍പ്പറ്റ വുഡ്‌ലാന്റ് ഹോട്ടലില്‍ ജില്ലാതല ക്വിസ് മത്സരം നടത്തുന്നു. മത്സരം രാവിലെ 10.30 ന് ആരംഭിക്കും. രണ്ടുപേരടങ്ങുന്ന ടീമായി മത്സരത്തില്‍ പങ്കെടുക്കാം. 1-ാം സ്ഥാനം ലഭിക്കുന്ന ടീമിന് 5000/- രൂപയും, 2-ാം സ്ഥാനം നേടുന്ന ടീമിന് 3000/- രൂപയും, 3-ാം സ്ഥാനം നേടുന്ന ടീമിന് 2000/- രൂപയുമാണ് സമ്മാനം. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍
ardramquiz2020@gmail.com എന്ന ഇ-മെയിലില്‍ നിര്‍ദ്ദിഷ്ട അപേക്ഷാ ഫോറം പൂരിപ്പിച്ച് ജൂണ്‍ 9 ന് 3 മണിക്ക് മുമ്പായി അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷയില്‍ അപേക്ഷകന്റെ പേര്, വയസ്, ജനന തീയതി, പൂര്‍ണ്ണ മേല്‍വിലാസം, ഫോണ്‍ നമ്പര്‍, ഇ മെയില്‍ അഡ്രസ്, സകൂളിന്റെ പേര്, ഐ.ഡി കാര്‍ഡ് നമ്പര്‍ എന്നിവ രേഖപ്പെടുത്തേണ്ടതാണ്. അപേക്ഷകര്‍ സ്‌കൂള്‍ മേലധികാരിയുടെ സാക്ഷ്യപത്രം മത്സര ദിവസം ഹാജരാക്കണം. ഫോണ്‍: 8943346192, 8848174397, 8943346570.