തിരുവനന്തപുരം: കൊല്ലം കൊട്ടിയം ഇത്തിക്കരയില്‍ കെ.എസ്.ആര്‍.ടി.സി. ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് അടിയന്തര വിദഗ്ധ ചികിത്സ നല്‍കാന്‍ ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍ദേശം നല്‍കി. കൊല്ലം ജില്ലാ ആശുപത്രിയിലേയും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയും സൂപ്രണ്ടുമാര്‍ക്കാണ് മന്ത്രി നിര്‍ദേശം നല്‍കിയത്.
