എ.ഐ.സി.ടി.ഇ അംഗീകാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മാസ്റ്റര്‍ ഓഫ് കംപ്യൂട്ടര്‍ ആപ്ലികേഷന്‍സ് (എം.സി.എ) കോഴ്സിലേക്കുള്ള പ്രവേശന പരീക്ഷ ജൂണ്‍ 12 ന് നടക്കും. രാവിലെ 10 മുതല്‍ ഉച്ചക്ക് 12 വരെയാണ് പരീക്ഷ. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ കേന്ദ്രങ്ങളില്‍ വച്ച് നടക്കുന്ന പരീക്ഷയുടെ അഡ്മിഷന്‍ ടിക്കറ്റ് www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണെന്ന് എല്‍.ബി.എസ് ഡയറക്ടര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0471 2560363 , 0471 2560364.