മൂന്നാം ലോകകേരളസഭയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് ജൂൺ 16 ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ ‘ഇന്ദ്രധനുസ്സ്’ എന്ന പേരിൽ നടക്കുന്ന വൈജ്ഞാനിക കലാസന്ധ്യയിൽ കേരളത്തെ കുറിച്ചുളള ദ്യശ്യ സമസ്യയിൽ മാറ്റുരയ്ക്കാൻ അവസരം. ഗ്രാന്റ് മാസ്റ്റർ ജി.എസ്.പ്രദീപ് നയിക്കുന്ന സമസ്യയിൽ പങ്കെടുക്കാനുളളവരെ തെരെഞ്ഞെടുക്കുന്നതിനുളള ഓൺലൈൻ പ്രശ്നോത്തിരി ജൂൺ 9 ന് രാവിലെ 11 മണിക്ക് www.norkaroots.org. യിൽ പ്രദർശിപ്പിക്കും. ലോകത്തെവിടെയുമുളള മലയാളികൾക്കും പ്രായഭേദമന്യേ പങ്കെടുക്കാം. വിജയികൾക്ക് ഇന്ദ്രധനുസ്സിൽ പങ്കെടുക്കാനുളള അവസരവും ക്യാഷ് അവാർഡും ലഭിക്കും.
വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച ശേഷമുളള ആദ്യ ഒരു മണിക്കൂറിൽ ലഭിക്കുന്ന ഉത്തരങ്ങളാണ് പരിഗണിക്കുക.കൂടുതൽ ശരിയുത്തരങ്ങൾ അയയ്ക്കുന്ന നാലു പേരെയാണ് മത്സരത്തിനായി തെരഞ്ഞെടുക്കുക. ലോകത്തെവിടെയുമുളള മലയാളികൾക്കും പ്രായഭേദമന്യേ പങ്കെടുക്കാം.  ഉത്തരങ്ങൾ ക്രമനമ്പർ സഹിതം +91-8089768756 എന്ന വാട്‌സ്ആപ്പ് നമ്പറിലേയ്ക്ക് അയയ്ക്കണം.
മത്സരാർത്ഥിയുടെ പേരും ഫോൺനമ്പരും ഉത്തരങ്ങളോടൊപ്പം നൽകണം. വിശദാംശങ്ങൾക്ക്: 9961208149.