ചേര്‍ത്തല നഗരസഭയുടെ 2022- 23 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി നടത്തിയ വികസന സെമിനാര്‍ എ.എം ആരിഫ് എം.പി ഉദ്ഘാടനം ചെയ്തു.
മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടന്ന ചടങ്ങിൽ ചെയര്‍പേഴ്‌സണ്‍ ഷെര്‍ലി ഭാര്‍ഗവന്‍ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ ടി.എസ്. അജയകുമാര്‍, സ്ഥിരം സമതി അധ്യക്ഷരായ ലിസി ടോമി, ജി. രഞ്ജിത്ത്, ഏലിക്കുട്ടി ജോണ്‍, എ.എസ് സാബു, സ്മിത സന്തോഷ്, കൗണ്‍സിലര്‍മാരായ പി. ഉണ്ണികൃഷ്ണന്‍, ആശാ മുകേഷ്, എം. ജയശങ്കര്‍, ആസൂത്രണ സമിതി വൈസ് ചെയര്‍മാന്‍ എന്‍.കെ പ്രകാശന്‍, നഗരസഭാ സെക്രട്ടറി ടി.കെ സുജിത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.