യുവതലമുറ ആഗ്രഹിക്കുന്ന വികസനപ്രവര്‍ത്തനങ്ങള്‍ കായികരംഗത്ത് കൊണ്ടുവരാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്. ഇതിനായി പ്രൈമറിതലം മുതല്‍ സ്കൂള്‍ പാഠ്യപദ്ധതിയില്‍ കായികപഠനം ഉള്‍പ്പെടുത്തും. പഞ്ചായത്ത് തലത്തില്‍ ആധുനിക സൗകര്യങ്ങളുള്ള സ്റ്റേഡിയങ്ങള്‍ നിര്‍മിക്കും. താനാളൂര്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന ശിശുക്കള്‍ക്കായുള്ള കായിക വിദ്യാഭ്യാസ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. താനാളൂര്‍ പഞ്ചായത്ത് നടപ്പാക്കുന്ന ജനകീയാരോഗ്യം@2 പദ്ധതിയുടെ ഭാഗമായാണ് കായികപരിപാടി ആസൂത്രണം ചെയ്യുന്നത്. ജനകീയാരോഗ്യ പരിപാടിയുടെ ഭാഗമായി പഞ്ചായത്തിലെ ഒരോ വീടുകളിലേക്കും നല്കുന്ന ആരോഗ്യ ഡയറിയുടെ പ്രകാശനവും ചടങ്ങില്‍ മന്ത്രി നിര്‍വഹിച്ചു.
താനാളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം. മല്ലിക അധ്യക്ഷയായി. കോഴിക്കോട് മെഡിക്കല്‍ കോളജ് കായിക വിഭാഗം മേധാവി ഡോ.എസ്.ബിജുകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ജനകീയാരോഗ്യം പദ്ധതിയുടെ ലോഗോ രൂപകല്പന ചെയ്ത അസ്ലം തിരൂരിനെ ചടങ്ങില്‍ മന്ത്രി ആദരിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.അബ്ദുറസാഖ്, സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ.വി. സിനി, പി.സതീശന്, അംഗങ്ങളായ ചാത്തേരി സുലൈമാന്‍,കെ.ഫാത്തിമ ബീവി,സെക്രട്ടറി ഒ.കെ.പ്രേമരാജന്‍,മെഡിക്കല്‍ ഓഫിസര്‍ ഡോ.ഒ.കെ. അമീന, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എം. സബിത എന്നിവര്‍ സംസാരിച്ചു.
യുവതലമുറ ആഗ്രഹിക്കുന്ന കായിക വികസനത്തിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം: മന്ത്രി
Home /ജില്ലാ വാർത്തകൾ/മലപ്പുറം/യുവതലമുറ ആഗ്രഹിക്കുന്ന കായിക വികസനത്തിന് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം: മന്ത്രി