എസ്.എസ്.എല്‍.സി പരീക്ഷയിലെ വിശയശതമാനത്തില് ആലപ്പുഴ ജില്ലയ്ക്ക് തുടര്‍ച്ചയായ രണ്ടാം വര്‍ഷവും സംസ്ഥാനത്ത് രണ്ടാം സ്ഥാനം. ജില്ലയില്‍ പരീക്ഷയെഴുതിയ 21941 വിദ്യാര്‍ഥികളില്‍ 21879 പേര് ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. 99.72 ആണ് വിജയശതമാനം.
വിജയികളില്‍ 2081 പേര് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി. ഇതില്‍ 1500 പേര് പെണ്‍കുട്ടികളും 581 പേര് ആണ്‍കുട്ടികളുമാണ്.
ജില്ലയിലെ 195 സ്കൂളുകളില്‍ 162 സ്കൂളുകള്‍ 100 ശതമാനം വിജയം കൈവരിച്ചു. സമ്പൂര്‍ണ വിജയം കൈവരിച്ച സ്കൂളുകളില്‍ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ ഒന്നാമത് പൂങ്കാവ് എം.ഐ.എച്ച്.എസ് ആണ്- 354 പേര്.
സര്‍ക്കാര്‍ സ്കൂളുകളിൽ 508 പേരും എയ്ഡഡ് സ്കൂളുകളില്‍ 1517 പേരും അണ് എയ്ഡഡ് സ്കൂളുകളില്‍ 56 പേരും ഫുള്‍ എ പ്ലസ് നേടി. മാവേലിക്കര-739, ആലപ്പുഴ-712, ചേര്‍ത്തല-470 കുട്ടനാട്-160 എന്നിങ്ങനെയാണ് ഫുള്‍ എ പ്ലസ് നേടിയവരുടെ വിദ്യാഭ്യാസ ജില്ല തിരിച്ചുള്ള കണക്ക്.
വിദ്യാഭ്യാസ ജില്ലകളില്‍ വിജയശതമാനത്തില്‍ കുട്ടനാട്
ഒന്നാമതെത്തി -99.9 ശതമാനം. ആലപ്പുഴ-99.84, ചേര്‍ത്തല-99.71, മാവേലിക്കര-99.57 എന്നിങ്ങനെയാണ് മറ്റു വിദ്യാഭ്യാസ ജില്ലകളിലെ വിജയശതമാനം.
വിദ്യാഭ്യാസ ജില്ല തിരിച്ചുള്ള ഫലം ചുവടെ.
വിദ്യാഭ്യാസ ജില്ല, പരീക്ഷ എഴുതിയ വിദ്യാര്‍ഥികള്‍, ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയവര്‍, ഫുള്‍ എ പ്ലസ് നേടിയവര്‍ എന്ന ക്രമത്തില്‍.
ചേര്‍ത്തല-6441, 6422, 470
ആലപ്പുഴ-6356, 6346, 712
മാവേലിക്കര-7189, 7158, 739
കുട്ടനാട്-1955, 1953, 160