വയോജനങ്ങളുടെ സംരക്ഷണവും പരിചരണവും ഉറപ്പാക്കേണ്ടത് കുടുംബത്തിൻറെയും സമൂഹത്തിൻറെയും ഉത്തരവാദിത്വമാണെന്ന് ദലീമ ജോജോ എം.എൽ.എ പറഞ്ഞു.
മുതിര്‍ന്ന പൗരന്മാരോടുള്ള അതിക്രമങ്ങള്‍ക്കെതിരെ സാമൂഹ്യ നീതി വകുപ്പിൻറെ ആഭിമുഖ്യത്തിൽ
സംഘടിപ്പിച്ച ബോധവത്ക്കരണ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അവർ. വയോജന സംരക്ഷണത്തിനായി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന വിവിധ പദ്ധതികൾ ഏറെ പ്രയോജനപ്രദവും വയോജനങ്ങൾക്ക് കൈത്താങ്ങ് പകരുന്നവയാണെന്നും എം.എൽ.എ പറഞ്ഞു.
ദിനാചരണത്തിൻറെ ഭാഗമായി അരൂർ മുതൽ കായംകുളം വരെയുള്ള വയോജന സംരക്ഷണ സന്ദേശ വാഹന പ്രചരണ ജാഥയുടെ ഫ്‌ളാഗ് ഓഫ് കർമ്മവും എം.എല്‍.എ. നിർവഹിച്ചു.
അരൂര്‍ സെന്റ്അഗസ്റ്റിന്‍ പള്ളിക്ക് എതിര്‍വശം നടന്ന ചടങ്ങില്‍ അരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാഖി ആന്റണി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എം.പി ബിജു, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ എ.ഒ. അബീന്‍, പഞ്ചായത്ത് സെക്രട്ടറി പി.വി മണിയപ്പൻ, ചേര്‍ത്തല എന്‍.എസ്.എസ്. കോളജ് പ്രിന്‍സിപ്പാള്‍ (ഇന്‍- ചാര്‍ജ്) ഡോ. ജി.വി രാജി പ്രസാദ്, സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എം.സി. ജിന്‍സ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവര്‍ പങ്കെടുത്തു.
ദിനാചരണത്തിൻറെ ഭാഗമായി ജില്ലാ ലീഗൽ സർവ്വീസ് അതോറിറ്റിയുടെ സഹകരണത്തോടെ വയോജനങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിന് അദാലത്ത് നടത്തി.
ബസ് ജീവനക്കാരും യാത്രക്കാരും ചേർന്ന് വയോജന സുരക്ഷിത
യാത്രാ പ്രതിജ്ഞയെടുത്തു. വാഹനങ്ങളിൽ ബോധവത്കരണ സ്റ്റിക്കർ പതിച്ചു. ചേർത്തല കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ ജില്ലാ കളക്ടർ ഡോ. രേണു രാജും ആലപ്പുഴയിൽ ജില്ലാ വികസന കമ്മീഷണർ കെ.എസ് അഞ്ജുവും പരിപാടി ഉദ്ഘാടനം ചെയ്തു.
വയോജന മന്ദിരങ്ങളിലുള്ളവർക്കായി നസ്രത്ത് ശുശ്രൂഷ ഭവനിൽ മെഡിക്കല്‍ ക്യാമ്പ് നടത്തി. ഡെപ്യൂട്ടി ഡി.എം.ഒ ഡോ. അനുവർഗ്ഗീസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
മുതിര്‍ന്ന പൗരന്മാരായ തടവുകാര്‍ക്കുള്ള വ്യക്തിഗത ശ്രദ്ധാ പദ്ധതി രൂപീകരണ പരിപാടിയുടെ ഉദ്ഘാടനം മാവേലിക്കര സബ് ജയിലിൽ സൂപ്രണ്ട് പ്രവീഷ് ടി.ജെ നിർവ്വഹിച്ചു.
തുറവൂർ, ചേർത്തല, കഞ്ഞിക്കുഴി, ആലപ്പുഴ നഗരസഭ, പുന്നപ്ര വടക്ക്, അമ്പലപ്പുഴ വടക്ക്, കരുവാറ്റ, ഹരിപ്പാട്, കായംകുളം എന്നിവിടങ്ങളിൽ തെരുവ് നാടകം, ഫ്ലാഷ് മോബ് എന്നിവയും നടത്തി.
കായംകുളം മുൻസിപ്പൽ ടി.ഡി.എം മൈതാനത്തു നടന്ന സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിപിൻ സി. ബാബു ഉദ്ഘാടനം ചെയ്തു.
കായംകുളം നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എസ്. കേശുനാഥ് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രൊബേഷൻ ഓഫീസർ ഷാജഹാൻ, ജില്ലാ സാമൂഹിക നീതി ഓഫീസർ എ.ഒ. അബീൻ, കൗൺസിലർ കെ. പുഷ്പദാസ്, ഡി. അശ്വനിദേവ് ഗാന്ധിഭവൻ സ്‌നേഹവീട് ഡയറക്ടർ മുഹമ്മദ് ഷെമീർ, ടി.കെ.എം. കോളേജ് എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ പ്രൊഫ. പ്രീത, അബ്ബ മോഹൻ, പ്രഭാഷ് പാലാഴി, ജോസഫ്, അൻവർ, പ്രദീപ്, ദീപു എം. എസ്. തുടങ്ങിയവർ സംസാരിച്ചു.