ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ 2022-23 വര്‍ഷത്തക്ക് പുതുതായി തിരഞ്ഞെടുത്ത പാരാ ലീഗല്‍ വാളണ്ടിയര്‍മാര്‍ക്ക് ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. കല്‍പ്പറ്റ ജില്ലാ കോടതിയില്‍ നടന്ന പരിപാടി ജില്ലാ സെഷന്‍ ജഡ്ജ് ജോണ്‍സന്‍ ജോണ്‍ ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ വാളണ്ടിയര്‍മാര്‍ക്ക് ലീഗല്‍ സര്‍വീസസ് അതോറിറ്റി ആക്റ്റ്, സര്‍ക്കാര്‍ സേവനങ്ങള്‍, കോടതി നടപടി ക്രമങ്ങള്‍, മോട്ടോര്‍ വാഹന നിയമങ്ങള്‍ എന്നിവയെക്കുറിച്ച് പരിശീലന ക്ലാസ് നടന്നു. പരിശീലനത്തില്‍ പങ്കെടുത്ത വാളണ്ടിയര്‍മാര്‍ക്ക് ഐ.ഡി കാര്‍ഡുക്കള്‍ വിതരണം ചെയ്തു. ഡി.എല്‍.എസ്.എ ജില്ലാ സെക്രട്ടറി സബ് ജഡ്ജ് സി. ഉബൈദുള്ള അധ്യക്ഷത വഹിച്ചു. എം.വി.ഐ വി. ഉമ്മര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ ഉമ്മറലി പാറച്ചോടന്‍, ബാര്‍ അസോസിയേഷന്‍ പ്രതിനിധി അഡ്വ. പി. സുരേഷ്, ഫ്രണ്ടോഫീസ് കോഡിനേറ്റര്‍ മജേഷ് രാമന്‍ എന്നിവര്‍ സംസാരിച്ചു.
