ഗംഗയാര്‍ തോടിനു കുറുകെയുള്ള വിഴിഞ്ഞം പഴയ പാലത്തിന്റെ അറ്റകുറ്റ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ പാലത്തിലൂടെയുള്ള ഗതാഗതം ഇന്ന് മുതല്‍ (ജൂണ്‍ 16) നിരോധിച്ചു. കെ.എസ്.ആര്‍.ടി.സി വിഴിഞ്ഞം ഡിപ്പോയിലേക്കുള്ള ബസുകളും പൂവാര്‍ ഭാഗത്ത് നിന്നും വിഴിഞ്ഞം, തിരുവനന്തപുരം ഭാഗങ്ങളിലേക്കും തിരിച്ചുമുള്ള വാഹനങ്ങളും വിഴിഞ്ഞം – പൂവാര്‍ റോഡിലെ വിഴിഞ്ഞം പുതിയ പാലത്തിലൂടെ പോകണമെന്ന്  അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.