അന്തര്‍ദേശീയ ബാലവേല വിരുദ്ധ വരാചരണത്തിന്റെ ഭാഗമായി ബാലവേലയ്‌ക്കെതിരെ അവബോധം സൃഷ്ടിക്കുന്നതിനായി ചൈല്‍ഡ് ലൈന്‍ തയാറാക്കിയ പോസ്റ്റര്‍ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ പ്രകാശനം ചെയ്തു. എല്ലാ വര്‍ഷവും ജൂണ്‍ 12നാണ് ഐക്യരാഷ്ട്ര സംഘടനയും ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷനും ബാലവേല വിരുദ്ധദിനമായി ആചരിക്കുന്നത്. ബാലവേല അവസാനിപ്പിക്കാന്‍ സാര്‍വത്രിക- സാമൂഹിക സംരക്ഷണം എന്ന ആശയമാണ് ഈ വര്‍ഷത്തെ ബാലവേല വിരുദ്ധ ദിനാചാരണത്തിന്റെ ആശയം. വരാചരണത്തിന്റെ ഭാഗമായി കുട്ടികള്‍ക്ക് ചിത്രരചന മത്സരം, സ്റ്റിക്കര്‍ ക്യാമ്പയിന്‍, തെരുവ് നാടകം, ബോധവത്കരണ ക്ലാസുകള്‍ തുടങ്ങി നിരവധി പരിപാടികളാണ് വിവിധ വകുപ്പുകളുമായി ചേര്‍ന്ന് ജില്ലയില്‍ ചൈല്‍ഡ് ലൈന്‍ നടത്തുന്നത്. ജൂണ്‍ 20ന് വൈകുന്നേരം മൂന്നിന് തിരുവല്ല എസ്സിഎസ് ജംഗ്ഷനില്‍ സംഘടിപ്പിക്കുന്ന തെരുവ് നാടകത്തോടെ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന പരിപാടികള്‍ സമാപിക്കുമെന്ന് ജില്ലാ ചൈല്‍ഡ് ലൈന്‍ ഓഫീസര്‍ അറിയിച്ചു.