വായന പക്ഷാചരണം 2022 ന്റെ ഭാഗമായി പി.എൻ പണിക്കർ ദിനം ജൂൺ 20 ന് എറണാകുളം മഹാരാജാസ് കോളേജിലെ മലയാള വിഭാഗം ഓഡിറ്റോറിയത്തിൽ രാവിലെ 10 ന് ജില്ലാ കളക്ടർ ജാഫർ മാലിക് ഉദ്ഘാടനം ചെയ്യും. ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പും കണയന്നൂർ താലൂക്ക് ലൈബ്രറി കൗൺസിലും മഹാരാജാസ് മലയാള വിഭാഗവും പി.എൻ പണിക്കർ ഫൗണ്ടേഷനും സംയുക്തമായാണ് ദിനാചരണം സംഘടിപ്പിക്കുന്നത്.

ഭാഷാഭിമാന സംഗമങ്ങളുടെ സംഘാടനത്തിന് എറണാകുളം ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി എം.ആർ സുരേന്ദ്രനെ പുരസ്കാരം നൽകി ആദരിക്കും.

1949 ൽ മഹാരാജാസ് കോളേജിൽ ഇന്റർമീഡിയേറ്റിനു പഠിച്ച വി. രാഘവന്റെ പുസ്തക ശേഖരം അദ്ദേഹത്തിന്റെ മകൾ ഡോ. ഷീല നമ്പൂതിരി മലയാളം റഫറൻസ് വിഭാഗത്തിലേക്ക് കൈമാറും.

മഹാരാജാസ് കോളേജ് പ്രിൻസിപ്പൽ ഡോ. വി. അനിൽ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പ്രശസ്ത എഴുത്തുകാരൻ അജയ് പി. മങ്ങാട്ട് മുഖ്യാതിഥി ആയിരിക്കും. പി.ആർ.ഡി മേഖല ഡെപ്യൂട്ടി ഡയറക്ടർ ചന്ദ്രഹാസൻ വടുതല, ജില്ലാ ഇൻഫർമേഷൻ ഓഫീസർ നിജാസ് ജുവൽ, മഹാരാജാസ് കോളേജ് മലയാള വിഭാഗം അധ്യക്ഷ ഡോ. സുമി ജോയി ഓലിയപ്പുറം, ഗവേണിങ്ങ് ബോഡി മെമ്പർ എം.എസ് മുരളി, മഹാരാജാസ് കോളേജ് പൂർവ്വവിദ്യാർത്ഥി സംഘടന പ്രസിഡന്റ് സി.ഐ.സി.സി ജയചന്ദ്രൻ, പി.എൻ പണിക്കർ ഫൗണ്ടേഷൻ ജില്ലാ കോ ഓഡിനേറ്റർ ഹരീഷ് ആർ നമ്പൂതിരിപ്പാട്, കണയന്നൂർ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡി.ആർ രാജേഷ് തുടങ്ങിയവർ സംബന്ധിക്കും.