ഫിഷറീസ് വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന എ.ഡി.എ.കെ യിൽ (ഏജൻസി ഫോർ ഡെവലപ്പ്‌മെന്റ് ഓഫ് അക്വാകൾച്ചർ, കേരള) അക്കൗണ്ടസ് ഓഫീസർ ഒഴിവിൽ സി.എ ഇന്റർ യോഗ്യതയുള്ളവരിൽ നിന്ന് ഒരു വർഷത്തേക്ക് കരാർ വ്യവസ്ഥയിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പ്രതിമാസം 40,000 രൂപ സഞ്ചിത വേതനമായി നൽകും. അപേക്ഷ ഓൺലൈൻ ആയോ തപാൽ മാർഗ്ഗമോ നേരിട്ട് ഹെഡ് ഓഫീസിലോ സമർപ്പിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 30. അപേക്ഷ അയക്കേണ്ട വിലാസം ഏജൻസി ഫോർ ഡെവലപ്പ്‌മെന്റ് ഓഫ് അക്വാകൾച്ചർ, കേരള (എ.ഡി.എ.കെ) റ്റി.സി 29/3126, റീജ, മിൻജിൻ റോഡ്, വഴുതക്കാട്, തിരുവനന്തപുരം – 695 014, ഫോൺ: 0471 2322410, ഇ-മെയിൽ: aquaculturekerala@yahoo.co.in.