ആലപ്പുഴ: ഹയര്‍ സെക്കണ്ടറി പരീക്ഷയില്‍ ജില്ലയില്‍ 18024 വിദ്യാർത്ഥികൾ ഉന്നത വിദ്യാഭ്യാസത്തിന് അര്‍ഹത നേടി. സ്കൂൾ ഗോയിംഗ്, ടെക് നിക്കൽ സ്കൂൾ, ഓപ്പൺ സ്കൂൾ വിഭാഗങ്ങളിലായി ആകെ 23100 പേരാണ് പരീക്ഷയെഴുതിയത്

ജില്ലയില്‍ സ്‌കൂള്‍ ഗോയിംഗ് ബാച്ചില്‍ 121 സ്‌കൂളില്‍ നിന്നായി രജിസറ്റര്‍ ചെയ്ത 22253 കുട്ടികളില്‍ 22065 പേര്‍ പരീക്ഷയെഴുതി. 17532 കുട്ടികൾ ഉന്നത വിദ്യാഭ്യാസത്തിന് അർഹത നേടി. എല്ലാ വിഷയത്തിനും 1328 കുട്ടികള്‍ക്ക് മുഴുവന്‍ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു.
ടെക്‌നിക്കല്‍ സ്‌കൂളുകളില്‍ 67 ശതമാനമാണ് വിജയം. പരീക്ഷയെഴുതിയ 79 വിദ്യാർത്ഥികളിൽ 53 പേർ വിജയികളായി. ഓപ്പണ്‍ സ്‌കൂളിൽ കാറ്റഗറിയില്‍ 45.92 ശതമാനമാണ് വിജയം. പരീക്ഷയെഴുതിയ 956 പേരിൽ 439 പേർ വിജയിച്ചു. 54 കുട്ടികള്‍ മുഴുവന്‍ വിഷയത്തിനും എ പ്ലസ് നേടി.