സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ തൊടുപുഴ ന്യൂമാന്‍ കോളേജില്‍ സംഘടിപ്പിച്ച സംസ്ഥാന യൂത്ത് വോളീബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പുരുഷ വിഭാഗം ഫൈനല്‍ മത്സരങ്ങളില്‍ കോട്ടയം ഒന്നാം സ്ഥാനവും കൊല്ലം, എറണാകുളം യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളും കരസ്ഥമാക്കി. വനിതാ വിഭാഗത്തില്‍ പത്തനംതിട്ട ഒന്നാം സ്ഥാനവും ഇടുക്കി, കണ്ണൂര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനവും കരസ്ഥമാക്കി

വിജയികള്‍ക്ക് ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി.കെ.ഫിലിപ്പ് സമ്മാനദാനം നടത്തി. സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് ഒ.കെ. വിനീഷ്, സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗം കെ.എല്‍. ജോസഫ്, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യന്‍, ജോണ്‍ പുളിമൂട്ടില്‍, വി.വി. മത്തായി തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.