പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ തിരുവനന്തപുരം മണ്ണന്തലയിൽ പ്രവർത്തിക്കുന്ന ഗവ. പ്രീ-എക്‌സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ പത്താം ക്ലാസ്, പ്ലസ് ടു, ഡിഗ്രി ലെവൽ, കെ.എ.എസ് മത്സര പരീക്ഷകൾക്ക് സൗജന്യ പരിശീലനം നൽകും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ പട്ടികജാതി/പട്ടികവർഗക്കാർക്കും ഒരു ലക്ഷം രൂപ വരെ കുടുംബ വാർഷിക വരമാനമുള്ള പിന്നാക്ക ന്യൂനപക്ഷ വിഭാഗക്കാർക്കും അപേക്ഷിക്കാം. താത്പര്യമുള്ളവർ ജാതി, വരുമാനം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം 30 നകം തിരുവനന്തപുരം മണ്ണന്തലയിൽ പ്രവർത്തിക്കുന്ന ഗവ. പ്രീ-എക്‌സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ അപേക്ഷ സമർപ്പിക്കണം. അപേക്ഷാഫോം ഓഫീസിൽ ലഭിക്കും.