സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡിന്റെയും നാഷണല്‍ മെഡിസിനല്‍ പ്ലാന്റ് ബോര്‍ഡിന്റെയും സഹകരണത്തോടെ തവിഞ്ഞാല്‍ പഞ്ചായത്തില്‍ നട്ട ആടലോടകം ഔഷധ ചെടികളുടെ വിളവെടുപ്പ് നടത്തി. വിളവെടുപ്പിന്റെ ഉദ്ഘാടനം തവിഞ്ഞാല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എല്‍സി ജോയ് നിര്‍വ്വഹിച്ചു. വിളവെടുത്ത ആടലോടകം വേരുകള്‍ ആയുര്‍വേദ മരുന്നു നിര്‍മ്മാണത്തിനായി ശേഖരിച്ചു വെയ്ക്കുകയും ആടലോടകം തൈകള്‍ തൊഴിലുറപ്പ് തൊഴിലാളികളുടെ സഹായത്തോടെ നടുകയും ചെയ്തു. ലഭ്യമായിട്ടുള്ള ആടലോടകം വേരുകള്‍ പഞ്ചായത്ത് ബി.എം.സിയുമായി ബന്ധപ്പെട്ടാല്‍ ആവശ്യക്കാര്‍ക്ക് ലഭ്യമാക്കുന്നതാണെന്നും പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. വാര്‍ഡ് മെമ്പര്‍ മുരുകേശന്‍, ജൈവ വൈവിധ്യ ജില്ലാ കോര്‍ഡിനേറ്റര്‍ പി.ആര്‍ ശ്രീരാജ്, ഡോ. സിജോ വര്‍ഗീസ് തുടങ്ങിയവര്‍ പങ്കെടുത്തു.
