കോടംതുരുത്ത് ഗവൺമെൻ്റ് വി.വി.എച്ച്.എസ്.എസിൽ പുതിയതായി നിർമിച്ച ടോയ് ലെറ്റ് കോംപ്ലക്സിന്‍റെ ഉദ്ഘാടനം ദലീമ ജോജോ എം.എൽ.എ നിർവഹിച്ചു.

ജില്ലാ പഞ്ചായത്തിന്‍റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 13.44 ലക്ഷം രൂപ ചിലവഴിച്ചാണ് ആൺകുട്ടികൾക്കായി 470 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ടോയ് ലെറ്റ് കോംപ്ലക്സ് നിര്‍മിച്ചത്.

ചടങ്ങിൽ ജില്ലാ പഞ്ചായത്തംഗം അനന്തു രമേശൻ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ വി.മഞ്ജു, ഹെഡ്മിസ്ട്രസ് പി. ബിന്ദുലേഖ, പി.ടി.എ പ്രസിഡന്‍റ് എ. ഉദയൻ തുടങ്ങിയവർ പങ്കെടുത്തു.