പൈനാവ് കേന്ദ്രീയ വിദ്യാലയത്തില്‍ ഒന്നാം ക്ലാസ്സിലേക്ക് പട്ടികജാതി, പട്ടികവര്‍ഗം, ഒ ബി സി (നോണ്‍ ക്രീമിലെയര്‍),ആര്‍.ടി.ഇ. (വിദ്യാഭ്യാസ അവകാശ നിയമം), ഒറ്റ പെണ്‍കുട്ടി, ജനറല്‍ എന്നീ വിഭാഗങ്ങളില്‍ ഏതാനം സീറ്റുകള്‍ ഒഴിവുണ്ട്. പ്രവേശനത്തിന് അപേക്ഷിക്കാന്‍ 2022 മാര്‍ച്ച് 31 ന് ആറുവയസ്സ് പൂര്‍ത്തിയായിരിക്കേണ്ടതാണ്. താല്‍പര്യമുള്ളവര്‍ വിദ്യാലയ ഓഫീസില്‍ നിന്നും ലഭിക്കുന്ന അപേക്ഷ ഫോറം പൂരിപ്പിച്ചു 2022 ജൂണ്‍ 28 നുള്ളില്‍ ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍ :9495800741, 7012354073.
