മൂന്ന് പുതിയ ക്യാമ്പുകള്‍ കൂടി തുറന്നു

പാലക്കാട് താലൂക്കില്‍ 14 ദുരിതാശ്വാസ ക്യാമ്പുകളിലായി കഴിയുന്നത് 2064 പേര്‍. പാലക്കാട് താലൂക്കിലെ പാലക്കാട് 2 വില്ലേജില്‍ എയുപിഎസ് കല്‍പ്പാത്തി(110 പേര്‍), മോയന്‍സ് സ്‌കൂള്‍(398), എംഈഎസ് സ്‌കൂള്‍(425), അംബികാപുരം ശ്രീനിവാസാ മണ്ഡപം(20), കുമാരപുരം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍(193), ഒലവക്കോട് കോഓപറേറ്റീവ് സ്‌ക്കൂള്‍(200) എന്നിങ്ങനെ ആറ് ക്യാമ്പുകളാണുള്ളത്. അകത്തേത്തറ വില്ലേജില്‍ അങ്കവാല്‍പറമ്പ് സബ് സെന്റര്‍(165), പാഞ്ചാലിയമ്മന്‍ കോവില്‍ കല്യാണ മണ്ഡപം(314) എന്നിങ്ങനെ രണ്ട് ക്യാമ്പുകളും മലമ്പുഴ 1 വില്ലേജില്‍ കടുക്കാംകുന്ന് എല്‍പിഎസ് (13), പാലക്കാട് 1 വില്ലേജില്‍ ജിഎല്‍പിഎസ് ഒലവക്കോട്(100), മുണ്ടൂര്‍ 2 വില്ലജില്‍ കഞ്ഞികുളം ജിഎല്‍പിഎസ്(45) എന്നിങ്ങനെയാണ് ക്യാമ്പുകള്‍ നിലവിലുളളത്. യാക്കര വില്ലേജില്‍ സിവില്‍ നഗര്‍ അംഗണവാടി(21 പേര്‍), കള്ളമല വില്ലേജില്‍ ഗവ.യു.പി. സ്‌കൂള്‍ കൂക്കം പാളയം(20), വെസ്റ്റ് യാക്കര ജിയുപിഎസ്(40) എന്നിവയാണ് പുതിയതായി തുറന്ന ക്യാമ്പുകള്‍. നിലവില്‍ ക്യാമ്പില്‍ കഴിയുന്നവര്‍ക്കായി ആരോഗ്യവകുപ്പിന്റെ കീഴില്‍ മെഡിക്കല്‍ പരിശോധന സംഘം സജീവമാണ്. സാമൂഹിക നീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കൗണ്‍സിലിങ്ങും നടക്കുന്നുണ്ട്. ക്യാമ്പില്‍ കഴിയുന്നവരില്‍ കുറച്ച് പേരെ കഞ്ചിക്കോടുള്ള കെട്ടിട സമുച്ചയമായ അപ്നാ ഘറിലേക്ക് ഉടന്‍ മാറ്റുന്നതാണ്.