ഹരിത കേരള മിഷന്റെ നേതൃത്വത്തില്‍ ജില്ലയില്‍ പച്ചത്തുരുത്തുകള്‍ നിര്‍മ്മിക്കുന്നതിന്റെ ഭാഗമായി മീനങ്ങാടി ഗ്രാമപഞ്ചായത്തില്‍ പുതിയ പച്ചത്തുരുത്തിന് തുടക്കമായി. പച്ചതുരുത്തിന്റെ പഞ്ചായത്ത്തല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.ഇ വിനയന്‍ തൈ നട്ട് നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് നുസ്രത് അധ്യക്ഷത വഹിച്ചു.
മണിവയലില്‍ 5 സെന്റ് ഭൂമിയിലാണ് പച്ചതുരുത്ത് നിര്‍മ്മിക്കുക. മീനങ്ങാടി പഞ്ചായത്തിലെ 19 വാര്‍ഡുകളിലും പച്ചത്തുരുത്ത് പദ്ധതി നടപ്പിലാക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.ഇ വിനയന്‍ പറഞ്ഞു. വാര്‍ഡ് മെമ്പര്‍ ശാന്തി സുനില്‍, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബേബി വര്‍ഗീസ്, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഉഷ രാജേന്ദ്രന്‍, തണല്‍ സോഷ്യല്‍ സര്‍വീസ് ഏജന്‍സി സ്റ്റാഫ് അജിത്, തൊഴിലുറപ്പ് പദ്ധതി അസി. എഞ്ചിനീയര്‍ അനീഷ്, ഹരിത കേരളം മിഷന്‍ റിസോഴ്സ് പേഴ്സണ്‍ കെ.പി അഖില തുടങ്ങിയവര്‍ സംസാരിച്ചു. വാര്‍ഡ് മെമ്പര്‍മാര്‍, എ.ഡി.എസ് ചെര്‍പേഴ്സണ്‍, മേറ്റ്, വാര്‍ഡ്തല മോണിറ്ററിങ് കമ്മിറ്റി അംഗങ്ങള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, പ്രദേശവാസികള്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.
