കേരള സര്‍ക്കാര്‍ നടപ്പിലാക്കുന്ന വാതില്‍പ്പടി സേവന പദ്ധതിയുമായി ബന്ധപ്പെട്ട് സന്നദ്ധപ്രവര്‍ത്തകര്‍ക്കുള്ള പനമരം ഗ്രാമപഞ്ചായത്തിലെ പഞ്ചായത്ത്തല ട്രെയിനിങ്ങിന്റെ രണ്ടാംഘട്ടം പനമരം ഗ്രാമപഞ്ചായത്ത് ഹാളില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എം ആസ്യ ഉദ്ഘാടനം ചെയ്തു. കിലയുടെ റിസോഴ്സ് പേഴ്സണ്‍മാരായ ഷാജു, തോമസ് എന്നിവര്‍ക്ലാസുകള്‍ നയിച്ചു. വൈസ് പ്രസിഡന്റ് തോമസ് പാറക്കാലായില്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.ടി സുബൈര്‍, മെമ്പര്‍മാര്‍, സി.ഡി.എസ്സ് ചെയര്‍പേഴ്സണ്‍ എന്നിവര്‍ സംസാരിച്ചു.
