സമഗ്ര ശിക്ഷാ കേരളം, വയനാട് ജില്ലയിലെ ജില്ലാ ഓഫീസില്‍ നിലവിലുള്ള ഓഫീസ് അറ്റന്‍ഡന്റ്, ബി. ആര്‍.സി യില്‍ ഒഴിവുള്ള അക്കൗണ്ടന്റ് എന്നീ തസ്തികകളിലേക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂ ജൂലൈ 2 ന് രാവിലെ 10.30 ന് കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂളില്‍ നടക്കും. അക്കൗണ്ടന്റ് ഒരു ഒഴിവ്. യോഗ്യത ബി.കോം, ഡബിള്‍ എന്‍ട്രി സിസ്റ്റത്തിലും അക്കൗണ്ടിംഗ് പാക്കേജിലും (ടാലി) പരിചയം. പ്രായം 18-40. ഓഫീസ് അറ്റന്‍ഡന്റ് ഒരു ഒഴിവ് യോഗ്യത പത്താം ക്ലാസ്സ് (ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാന്‍ യോഗ്യരല്ല) പ്രായം 18-40. ഉദ്യോഗാര്‍ത്ഥികള്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ ഹാജരാകണം. അക്കൗണ്ടന്റ് തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് ഇന്റര്‍വ്യൂവിനൊപ്പം അന്നേ ദിവസം പ്രായോഗിക പരീക്ഷയും നടക്കും. ഫോണ്‍: 04936 203338, 203347.